മയ്യിൽ :- 'ഭരണഘടനയെ സംരക്ഷിക്കാം, മതേതര ഇന്ത്യയെ വീണ്ടെടുക്കാം' എന്ന മുദ്രാവാക്യമുയർത്തി AIYF മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവസംഗമം സംഘടിപ്പിച്ചു.bഎ ഐ വൈ എഫ് ജില്ല സെക്രട്ടറി കെ.വി സാഗർ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് ജിതിൻ അധ്യക്ഷനായി. സിപിഐ മയ്യിൽ മണ്ഡലം സെക്രട്ടറി കെ.പ്രഭാകരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വിജേഷ് നണിയൂർ, രമേശൻ നണിയൂർ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി സുനീഷ് സ്വാഗതം പറഞ്ഞു.