കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു


കൊളച്ചേരി :- കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ആഗസ്റ്റ് 15 വെള്ളിയാഴ്ച സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു. രാവിലെ 9 മണിക്ക് കമ്പിൽ എം എൻ മന്ദിരത്തിൽ പതാക ഉയർത്തും. തുടർന്ന് പായസവിതരണം ഉണ്ടായിരിക്കും. 

ഉച്ചയ്ക്ക് 2.30 ന് അമ്മമാരെ പങ്കെടുപ്പിച്ച് മെഗാ കുടുംബസംഗമം നടത്തും. KPCC മെമ്പർ അഡ്വ.വി.പി അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്യും. തുടർന്ന് SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ DCC നിർവാഹക സമിതി അംഗം കെ.എം ശിവദാസൻ അനുമോദിക്കും.

Previous Post Next Post