പള്ളിപ്പറമ്പ് :- ഗ്രീൻ ബറ്റാലിയൻ പള്ളിപ്പറമ്പിന്റെ നേതൃത്വത്തിൽ പുളിക്കൽ മമ്മൂട്ടി അനുസ്മരണവും പ്രാർത്ഥന സദസും ഗ്രീൻ ബറ്റാലിയൻ ഗ്രുപ്പിൽ ഓൺലൈനായി സംഘടിപ്പിച്ചു. ഗ്രീൻ ബറ്റാലിയൻ ചെയർമാൻ പുളിക്കൽ നുറൂദിൻ സാഹിബിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കൊടിപ്പോയിൽ പറഞ്ഞു. ഹാഫീസ് അമീന് ഫൈസി പ്രാർത്ഥന നടത്തി. സിദീഖ് ആർ.എം നേതൃത്വം നൽകി.
ഹംസ മൗലവി, ഇ.കെ അയ്യൂബ് സാഹിബ്, എം.വി മുസ്തഫ, എം.കെ മുസ്തഫ, സി.കെ സത്താർ ഹാജി, ടി.പി യുസുഫ് , അബ്ദു പി.പി ,ഫരീദ് ദാരിമി, ടി.വി മുജീബ്, ഒ.സി ഖാദർ, എം.കെ അബ്ദുറഹ്മാൻ, പി.പി അബ്ദുൾ ഹക്കീം, മുഹ്സിൻ കെ.വി, റഷീദ് കൈപ്പിൽ, ലത്തീഫ് പോക്കർ, മഹബൂബ് കോടിപ്പോയിൽ ലണ്ടൻ തുടങ്ങിയവർ സംസാരിച്ചു. ഗഫൂർ ടി.വി സ്വാഗതവും ഗ്രീൻ ബറ്റാലിയൻ കൺവീനർ ഈസാ.പി നന്ദിയും പറഞ്ഞു.