കോറളായി തുരുത്തി ഗവ. എല്‍.പി സ്‌കൂളിൽ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നു


മയ്യിൽ :- കോറളായി തുരുത്തി ഗവ. എല്‍.പി സ്‌കൂളിനായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ നിര്‍വഹിച്ചു. മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത അധ്യക്ഷയായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരുകോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ രണ്ട് ക്ലാസ്മുറികള്‍, സ്റ്റെയര്‍ റൂം, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയും ഒന്നാം നിലയില്‍ ഓഫീസ് ആവശ്യത്തിനായുള്ള മുറിയും നിര്‍മിക്കും. ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി പ്രവൃത്തി കരാറുകാരനെ എല്‍പ്പിച്ചു. അഞ്ച് ലക്ഷം രൂപ വൈദ്യുതീകരണത്തിനും വകയിരുത്തിയിട്ടുണ്ട്. 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി രാമചന്ദ്രന്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.പി രേഷ്മ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ പി പ്രീത, എം ഭരതന്‍, വി.വി അനിത, വാര്‍ഡ് അംഗം എ.പി സുചിത്ര, കെ.പി ശശിധരന്‍, അസൈനാര്‍, കെ.സി സുരേഷ്, കെ.സി രാമചന്ദ്രന്‍, എ ഇ ഒ കെ.കെ രവീന്ദ്രന്‍, ബി പി സി എം.വി നാരായണന്‍, പ്രധാനധ്യാപിക കെ ശ്രീജ, പി ടി എ പ്രസിഡന്റ് എസ് സ്മിത എന്നിവര്‍ സംസാരിച്ചു.

Previous Post Next Post