കമ്പിൽ :- കുറ്റമറ്റ വോട്ടർപട്ടികയ്ക്കു വേണ്ടി പോരാടുന്ന രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ച് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കമ്പിൽ ബസാറിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.
DCC സെക്രട്ടറി കെ.സി ഗണേശൻ, DCC എക്സി അംഗം കെ.എം ശിവദാസൻ, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് അംഗം കെ.അഷ്റഫ്, കോൺഗ്രസ് സേവാദൾ ജില്ലാ ട്രഷറർ മൂസ്സ പള്ളിപ്പറമ്പ്, കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് സി.ശ്രീധരൻ മാസ്റ്റർ, കൊളച്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ടി.പി സുമേഷ്, മയ്യിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സി.എച്ച് മൊയ്തീൻകുട്ടി, ചേലേരി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ.മുരളി മാസ്റ്റർ കൊളച്ചേരി ബ്ലോക്ക് സെക്രട്ടറിമാരായ പി.കെ രഘുനാഥൻ, അനസ് നമ്പ്രം, കൊളച്ചേരി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റ് സുനിതാ അബൂബക്കർ എന്നിവർ സംസാരിച്ചു.