മധ്യവയസ്കനെ കിണറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
തളിപ്പറമ്പ് :- പ്രാപ്പോയിൽ മുളപ്രയിൽ മധ്യവയസ്കനെ കിണറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പളിന്താനത്ത് ദേവസ്യയുടെ മകൻ ഷിജു ആണ് മരിച്ചത്. രാവിലെ മുതൽ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് കിണറിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ചെറുപുഴ പൊലീസും ഫയർഫോർസും സ്ഥലത്തെത്തി. ഫയർഫോഴ്‌ം നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുത്തു.