കണ്ണൂർ:-രോഗിയെയും കൊണ്ടു പോകുകയായിരുന്നു ആംബുലൻസ് ദേശീയ പാതയിലെ ഡിവൈഡറിൽ ഇടിച്ച് കയറി അപകടത്തിൽപ്പെട്ടു.
ആർക്കും പരിക്കില്ല. ശനിയാഴ്ച രാത്രി 11 മണിയോടെ ശ്രീപുരം സ്കൂളിന് സമീപത്താണ് അപകടം. പയ്യന്നൂർ സഹകരണ ആസ്പത്രിയുടെ ആംബുലൻസായിരുന്നു.
പയ്യന്നൂരിൽ നിന്ന് രോഗിയെയും കൊണ്ടു വരികയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡിവൈഡറിന് മുകളിലൂടെ 15 മീറ്ററോളം മുന്നോട്ട് പോയ വാഹനം തകരാറിലായി. മറ്റൊരു വാഹനത്തിൽ രോഗിയെ നഗരത്തിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.