കണ്ണൂർ:-ജില്ലാ കലക്ടറോടൊപ്പം പാലക്കയം തട്ടിൽ സ്വാതന്ത്ര്യ ദിനമാഘോഷിച്ച് ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് പട്ടുവം ചൈൽഡ് കെയർ ഇൻസ്റ്റിറ്റിയൂഷനിലെ കുട്ടികൾ. പഠനത്തിന്റെ തിരക്കിനിടയിൽ വന്നുചേർന്ന യാത്ര കുട്ടികൾ ശരിക്കും ആഘോഷിച്ചു. മലമുകളിലെ കോടമഞ്ഞും മഴയും തണുപ്പും ആസ്വദിച്ചതോടൊപ്പം പാട്ടും നൃത്തവും കുട്ടികൾ അവതരിപ്പിച്ചു. കുട്ടികളുടെ ആഹ്ലാദ തിമിർപ്പിൽ കലക്ടർ അരുൺ കെ വിജയനും അസി. കലക്ടർ എഹ്‌തേദ മുഫസിറും വിവിധ കളികളുമായി ഒപ്പം കൂടി. കലക്ടറുടെ നേതൃത്വത്തിൽ ജില്ലാ വനിതാ ശിശു വികസന വകുപ്പ്, ഡി ടി പി സി എന്നിവ ഡെക്കാൻ ടൂറിസവുമായി സഹകരിച്ചാണ് പാലക്കയം തട്ടിലേക്ക് വിനോദയാത്ര സംഘടിച്ചിച്ചത്. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ദിവ്യ മനോജ്, വിവിധ ഉദ്യോഗസ്ഥർ എന്നിവരും കുട്ടികളോടൊപ്പം വിനോദയാത്രയിൽ പങ്കെടുത്തു.