കൊളച്ചേരി :- കൊളച്ചേരി എയുപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. പ്രധാനാധ്യാപിക എം.താരാമണി ടീച്ചർ പതാക ഉയർത്തി. ക്യാപ്റ്റൻ ശ്രീവത്സൻ കെ.എൻ ഉദ്ഘാടനം ചെയ്ത് കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പിടിഎ പ്രസിഡന്റ് റിജിന.പി അധ്യക്ഷത വഹിച്ചു. സ്കൂളിലെ മുൻ അധ്യാപകരും മുൻ മാനേജറും പിടിഎയും ഏർപ്പെടുത്തിയ മികച്ച കുട്ടികൾക്കുള്ള എൻഡോമെന്റ് വിതരണവും 2024- 25 അധ്യായന വർഷത്തെ എൽ എസ് എസ് ,യു എസ് എസ് വിജയികൾക്കുള്ള അനുമോദനവും നടന്നു
മാനേജർ വിനോദ് കുമാർ, എസ് ആർ ജി കൺവീനർ ഒ.എം സുജാത ടീച്ചർ, അധ്യാപകരായ എം.ടി നിഷ ടീച്ചർ, എ.സഹീർ മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എം.താരാമണി ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.നിഷ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പായസവിതരണവും നടത്തി.