ചേലേരിമുക്ക് :- INL തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ചേലേരിമുക്ക് ബസാറിൽമണ്ഡലം പ്രസിഡണ്ട് അബ്ദുറഹിമാൻ പാവന്നൂർ ദേശീയ പതാക ഉയർത്തി. പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
മണ്ഡലം ഭാരവാഹികളായ ടി.കെ മുഹമ്മദ്, വി.എം അഹമദ് ഹാജി, അഷ്റഫ് കയ്യങ്കോട്, കൊളച്ചേരി പഞ്ചായത്ത് ഭാരവാഹികളായ നൂറുദ്ദീൻ പി.കെ.ടി, ജബ്ബാർ കാരാട്ട്, കാലിദ് പി.കെ.ടി തുടങ്ങിയവർ പങ്കെടുത്തു. മധുര വിതരണവും ഉണ്ടായിരുന്നു.