ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല ഗ്രന്ഥാലയം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പി.വി പവിത്രൻ ദേശീയ പതാക ഉയർത്തി. തുടർന്ന് വായനശാല ഹാളിൽ ക്വിസ് മത്സരം നടന്നു. രാകേഷ് ക്വിസ് മത്സരം നിയന്ത്രിച്ചു. എക്സിക്യൂട്ടീവ് അംഗം ടി.വി അനിരുദ്ധൻ നേതൃത്വം നൽകി. സെക്രട്ടറി എം.കെ മനേഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ പി.വി പവിത്രൻ, പി.പി പ്രസന്ന, സജിത്ത്.കെ, ആശിഷ്.കെ, ഷനോജ് പി.കെ എന്നിവർ പങ്കെടുത്തു. വിജയികൾക്ക് സമ്മാനം നൽകി.
എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം അമേയ രണ്ടാം സ്ഥാനം ഷാൻവിയ, മൂന്നാം സ്ഥാനം സംസ്കൃതി എന്നിവർ നേടി. യുപി വിഭാഗം അർണവ് ഒന്നാം സ്ഥാനവും, സഹോദരങ്ങളായ സഹറ ഷാഹുൽ ഹമീദ് , സഹിയ ഷാഹുൽ ഹമീദ് എന്നിവർ യഥാക്രമം രണ്ടും മുന്നും സ്ഥാനങ്ങൾ നേടി. പൊതുവിഭാഗത്തിൽ നിവേദ്. കെ. വി ഒന്നാം സ്ഥാനവും, ശിഖ എം എം രണ്ടാം സ്ഥാനവും, ശ്രീലയ രാജേഷ് മൂന്നാം സ്ഥാനവും നേടി.