ചേലേരി :- എടക്കൈ അംഗൻവാടിയിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. നാടക സംവിധായകൻ സജിത്ത് പാട്ടയം ഉദ്ഘാടനം ചെയ്തു. പ്രിയ സുധർമ്മൻ അധ്യക്ഷത വഹിച്ചു. ഇ.പി ശ്രീജ ദേശീയ പതാക ഉയർത്തി
ദിനേശൻ കെ.ആർ (ALMS), രജനി.കെ (ADS), മൃദുല സൂരജ് (PTA സെക്രട്ടറി), ചിത്ര.എ, മുൻ അങ്കണവാടി വർക്കർ ആശംസ അർപ്പിച്ച് സംസാരിച്ചു. അംഗൻവാടി വർക്കർ ശ്രീജ ഇ.പി സ്വാഗതവും വിലാസിനി ഇ.പി നന്ദി പറഞ്ഞു കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ അരങ്ങേറി. സമ്മാനദാനവും പായസ വിതരണവും നടന്നു.