നാറാത്ത് :- BJP നാറാത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നാറാത്ത് ഈസ്റ്റ് എൽ.പി സ്കൂൾ, മുച്ചിലോട്ട് കാവ് താഴെ അംഗൻവാടി, രണ്ടാംമൈൽ അംഗൻവാടി, കമ്പിൽതെരു അംഗൻവാടി എന്നിവിടങ്ങളിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
നാറാത്ത് എരിയ ജനറൽ സെക്രട്ടറി പി.ടി ഷമിൽ, നാറാത്ത് എരിയ സെക്രട്ടറി പി.സി നാരായണൻ, ചിറക്കൽ മണ്ഡലം സെക്രട്ടറി ശ്രീജു പുതുശ്ശേരി, കെ.പി രാജൻ, കെ.എൻ രമേശൻ, ആദിത്യൻ, സജീവൻ കെ.വി തുടങ്ങിയവർ പങ്കെടുത്തു.