മാതോടം സ്പ്ലാഷ് ടീം ആർട്സ് & സ്പോർട്സ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


കണ്ണാടിപ്പറമ്പ് :- മാതോടം സ്പ്ലാഷ് ടീം ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ക്ലബ്ബ്  മെമ്പർമാരുടെ നേതൃത്വത്തിൽ വാരം കടവ് മുതൽ കമാൽ പീടിക വരെ റോഡിനു ഇരുവശത്തുമുള്ള കാടുകൾ വൃത്തിയാക്കി.

ഓഗസ്റ്റ് 15നു രാവിലെ ക്ലബ്ബ് പരിസരത്ത് ദേശീയ പതാക ഉയർത്തി. നാട്ടുകാർ, വാഹനയാത്രക്കാർ, മാതോടം അംഗൻവാടി, മാതോടം മദ്രസ്സ വിദ്യാർഥികൾ എന്നിവർക്കൊക്കെ ക്ലബ്ബിന്റെ നേതൃത്വത്തിൽ പായസ വിതരണവും നടത്തി. വളരെ മാതൃകപരമായ പ്രവർത്തനമാണ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ നടന്നതെന്നു നാട്ടുകാർ അഭിപ്രായപ്പെട്ടു.

Previous Post Next Post