കണ്ണാടിപ്പറമ്പ് ദാറുൽ ഹസനത്ത് ഹൈസ്കൂളിൽ ജില്ലാ ലീഗൽ സർവീസ് സെൽ ക്ലാസ് സംഘടിപ്പിച്ചു


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ദാറുൽ ഹസനത്ത് ഹൈസ്കൂളിൽ ജില്ലാ ലീഗൽ സർവീസ് സെൽ ക്ലാസ് സംഘടിപ്പിച്ചു. ഹസനത്ത് സി.എ.ഒ ഡോക്ടർ താജുദ്ധീൻ വാഫി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അബ്ദുൽ റഹിമൻ വേങ്ങാടൻ അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് 'നിയമവും കുട്ടികളും' എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ ക്ലാസ് നടത്തി.

ജില്ലാ ലീഗൽ സെൽ കോ കോർഡിനേറ്റർ അഡ്വക്കേറ്റ് ടി.പ്രീത സംസാരിച്ചു. ലീഗൽ സെൽ മെമ്പർ ഷൈലജ, അദ്ധ്യാപകാരായ, മേഘ, റുബീന, സുവിയത്ത്, ശിശിര.കെ മോഹൻ, ദൃശ്യ, മിഥുല തുടങ്ങിയവർ നേതൃത്വം നൽകി. വൈസ് പ്രിൻസിപ്പൽ സുനിത സ്വാഗതവും കൺവീനർ ഷഹാർബാന സി.കെ നന്ദിയും പറഞ്ഞു. 

Previous Post Next Post