സ്വാതന്ത്ര്യസമരസേനാനിയുടെ കുടുംബാംഗങ്ങളെ ആദരിച്ചു


കൊളച്ചേരി :- എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൊളച്ചേരി ഗ്രാമപഞ്ചായത്ത് അമൃത സരോവർ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സ്വാതന്ത്ര്യസമരസേനാനി കുടുംബാംഗങ്ങളെ ആദരിച്ചു. സ്വാതന്ത്ര്യ സമര സേനാനികളായ പി.എം വിഷ്ണു ഭാരതീയന്റെ മകൾ വസന്തകുമാരി, ഇ.കുഞ്ഞിരാമൻ നായരുടെ മകൻ പി.രവീന്ദ്രൻ കൊളച്ചേരിപറമ്പിലെ പ്രൊഫസർ നാരായണൻ നമ്പീശൻ്റെ ഭാര്യ സരോജിനി കെ.വി എന്നിവരെ ആദരിച്ചു.

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി ബാലഗോപാലൻ ആദരിച്ചു. ചടങ്ങിൽ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ സി.എം പ്രസീത ടീച്ചർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജിമ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ, വാർഡ് മെമ്പർ കെ.പി നാരായണൻ, ജോയിൻ്റ് ബി ഡി ഒ രഘുവരൻ എന്നിവർ സംസാരിച്ചു എടക്കാട് ബ്ലോക്ക് BDO കെ.വി പ്രസീത സ്വാഗതവും ബ്ലോക്ക് എൻ ആർ ഇ ജി എസ് AE സി.ഷബിൻ നന്ദിയും പറഞ്ഞു.

Previous Post Next Post