മിസ് ഇന്ത്യ മത്സരത്തിൽ രണ്ടാംസ്ഥാനം നേടി അഴീക്കോട് സ്വദേശിനി


അഴീക്കോട് :- മുംബൈയിൽ നടന്ന മിസ് ഇന്ത്യ മത്സരത്തിൽ അഴീക്കോട് സ്വദേശിനി ഡോ.ജെസ്മിത വിജയന് രണ്ടാംസ്ഥാനം. ടിഐജിപി ഇന്റർനാഷണൽ ഗ്ലാമർ പ്രോജക്ട് സീസൺ നാലിലാണ് പുരസ്കാരം. ഹോട്ടൽ താജ് ഫോർച്യുണിലായിരുന്നു മത്സരം നടന്നത്. 

മുൻ മിവേൾഡും ഹിന്ദി നടിയുമായ സംഗീത ബിജലാനി കിരീടമണിയിച്ചു. മഹാരാഷ്ട്രയിലെ അഥിതി പരബാണ് ഒന്നാംസ്ഥാനം നേടിയത്. വിങ് കമാൻഡർ പി.എ വിജയന്റെയും അഴീക്കോട് എച്ച്എസ്എസ് റിട്ട. പ്രിൻസിപ്പൽ എം.കെ ഗീതയുടെയും മകളായ ജെസ്മിത അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റാണ്.

Previous Post Next Post