കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി കൊളച്ചേരിപ്പറമ്പിലെ ശ്രീകാന്ത്‌


കൊളച്ചേരി :- കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി കൊളച്ചേരിപ്പറമ്പിലെ ശ്രീകാന്ത്. 

മയ്യിൽ ചെക്ക്യാട്ടെ ഓട്ടോഡ്രൈവർ ദേവദാസന്റെ പണവും രേഖകളും അടങ്ങിയ പേഴ്സാണ് ഇന്ന് വൈകുന്നേരം പാടിക്കുന്ന് റോഡിൽ നിന്ന് കൊളച്ചേരിപ്പറമ്പിലെ ലോറി ഡ്രൈവറായ ശ്രീകാന്തിന് കളഞ്ഞുകിട്ടിയത്. 

പേഴ്സ് പരിശോധിച്ചപ്പോൾ പേഴ്സ് ഉടമ ദേവദാസന്റെ വിവരങ്ങൾ ലഭിക്കുകയായിരുന്നു. ഉടൻ ദേവദാസനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ദേവദാസൻ നേരിട്ടെത്തി ശ്രീകാന്തിൽ നിന്നും പേഴ്സ് ഏറ്റുവാങ്ങി.

Previous Post Next Post