ചേലേരി :- ചേലേരിയിലെ കോൺഗ്രസ് നേതാവും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖനുമായിരുന്ന എം.എൻ ചേലേരിയുടെയും പ്രമുഖ കോൺഗ്രസ് നേതാവും കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ടുമായിരുന്ന പി.രാമകൃഷ്ണൻ്റെയും ചരമ വാർഷികദിനം ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.
മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാല & ഗ്രന്ഥാലയം പ്രസിഡന്റ് സി.കെ ജനാർദ്ദനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രവർത്തക സമിതി അംഗം കെ.എം ശിവദാസൻ ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, പി.കെ രഘുനാഥൻ, ചേലേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.മുരളീധരൻ മാസ്റ്റർ, കെ.ഭാസ്കരൻ, എം.പി പ്രഭാകരൻ എന്നിവർ സംസാരിച്ചു.