കുറ്റ്യാട്ടൂരിൽ മിനി സ്റ്റേഡിയം, ഹാപ്പിനെസ്സ് പാർക്ക്‌ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

 


കുറ്റ്യാട്ടൂർ:- കുറ്റ്യാടകുറ്റ്യാട്ടൂരിൽ മിനി സ്റ്റേഡിയം, ഹാപ്പിനെസ്സ് പാർക്ക്‌ പ്രവൃത്തി ഉദ്ഘാടനം ചെയ്തുപഞ്ചായത്തിലെ മിനി സ്റ്റേഡിയം, ഹാപ്പിനെസ്സ് പാർക്ക്‌ എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം പട്ടികജാതി പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. സമൂഹത്തിന്റെ സമസ്ത മേഖലകളിലും ഇടപെട്ട് ലോകത്തിനൊപ്പം സഞ്ചരിക്കുന്ന നാടാണ് കേരളമെന്ന് മന്ത്രി പറഞ്ഞു.

ഒരു നാടിന്റെ വികസനം സാധ്യമാകണമെങ്കിൽ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് തയ്യാറാക്കിയ നെറ്റ് സീറോ കാർബൺ പദ്ധതി ഡി പി ആർ പ്രകാശനവും മന്ത്രി നിർവഹിച്ചു. എം.വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷനായി.     

ഹാപ്പിനസ് ഇൻഡക്സ് മെച്ചപ്പെടുത്താനുള്ള സർക്കാർ ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് ഹാപ്പിനെസ്സ് പാർക്കുകൾ നിർമ്മിക്കുന്നത്. ഓപ്പൺ സ്റ്റേജ്, ഡ്രൈനേജ് തുടങ്ങിയ സംവിധാനത്തോടുകൂടിയാണ് പാർക്ക് നിർമ്മിക്കുന്നത്. ഇതിനായി 20 ലക്ഷം രൂപയാണ് അനുവദിച്ചത്. 

ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായാണ് മിനി സ്റ്റേഡിയം നിർമ്മിക്കുന്നത്. ഇതിനായി എം എൽ എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും കായിക വകുപ്പിൽ നിന്ന് 50 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. ഗ്രൗണ്ട് ഡെവലപ്പ്മെന്റ്, മഡ് ഫുട്ബോൾ കോർട്ട്, ഫെൻസിംഗ്, സ്റ്റെപ് ഗാലറി എന്നിവയാണ്  സ്റ്റേഡിയത്തിൽ ഒരുക്കുന്നത്. 

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റെജി, വൈസ് പ്രസിഡന്റ് നിജിലേഷ് പറമ്പൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പി കെ മുനീർ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പി ലിജി, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ  യു മുകുന്ദൻ, സ്ഥിരം സമിതി അംഗങ്ങളായ പി പ്രസീത, കെ സി അനിത, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം പി ഷീബ, സെക്രട്ടറി പി.എം ബിന്ദു, കണ്ണൂർ യൂണിവേഴ്സിറ്റി പരിസ്ഥിതി പഠന വകുപ്പ്  മേധാവി ഡോ. കെ മനോജ്‌, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Previous Post Next Post