കൊളച്ചേരി :- മിത്ര ചാരിറ്റബിൾ ട്രസ്റ്റ് കൊളച്ചേരി ഫോക് ലോർ ദിനാഘോഷം സംഘടിപ്പിച്ചു. കലാകാര സംഗമവും സെമിനാറും നടത്തി. ചിറക്കൽ കോവിലകം സി.കെ രാമവർമ്മ വലിയ രാജ ഉദ്ഘാടനം നിർവഹിച്ചു. രാധാകൃഷ്ണൻ മാണിക്കോത്ത് അധ്യക്ഷനായി. 'തെയ്യം, അനുഷ്ഠാനം - കല - ജീവിതം' എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ സെമിനാറിൽ ഗിരീഷ് കെ.പണിക്കർ മേലൂർ, വേണു പണിക്കർ കാനായി എന്നിവർ അവതരണം നടത്തി.
എം.വി ബാലകൃഷ്ണൻ പെരുമലയൻ, എ.കൃഷ്ണൻ എം.പി രാമകൃഷണൻ, കെ.കെ ശോഭന ടീച്ചർ എന്നിവർ ആശംസയർപ്പിച്ചു. തെയ്യം കലാകാരന്മാരായ സർവ്വശ്രീ കൃഷ്ണൻ പണിക്കർ കുറുമാത്തൂർ, ഭാസ്കരൻ വെളിച്ചപ്പാടൻ,മയ്യിൽ, കുഞ്ഞിക്കണ്ണൻ പണിക്കർ നണിയൂർ നമ്പ്രം, കുഞ്ഞിരാമൻ പെരുവണ്ണാൻ കടൂർ എന്നിവരെ ആദരിച്ചു. MA പരീക്ഷയിൽ ഉന്നത വിജയം നേടിയ അപർണ ഒ.പി.യെ അനുമോദിച്ചു. ട്രസ്റ്റ് സെക്രട്ടറി മനോജ് കമ്പിൽ സ്വാഗതവും നൂഞ്ഞേരി രഞ്ജി മുതുകുടോൻ നന്ദിയും പറഞ്ഞു.