കൊളച്ചേരിമുക്ക് :- കൊളച്ചേരിമുക്കിൽ കൊളച്ചേരി സബ് ട്രഷറിക്ക് സമീപം ഇരുചക്രവാഹനം ഇടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം നടന്നത്. കൊളച്ചേരി മുക്കിലെ സൈനബയ്ക്ക് ആണ് അപകടത്തിൽ പരിക്കേറ്റത് കാലിന് സാരമായി പരിക്കേറ്റ സൈനബയെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം കൊളച്ചേരിമുക്കിലെ പെട്രോൾ പമ്പിന് സമീപത്തുനിന്ന് വാഹനാപകടത്തിൽ കാൽനടയാത്രക്കാരൻ മരണപ്പെട്ടിരുന്നു. ആ അപകടത്തിന്റെ ഭീതി ഒഴിയും മുൻപേയാണ് ഇന്ന് വീണ്ടും അപകടമുണ്ടായത്.