മയ്യിൽ ഗണേശ സേവാസംഘത്തിന്റെ നേതൃത്വത്തിൽ സാർവജനിക ഗണേശോത്സവം സംഘടിപ്പിച്ചു


മയ്യിൽ :- മയ്യിൽ ഗണേശ സേവാസംഘത്തിന്റെ നേതൃത്വത്തിൽ സാർവജനിക ഗണേശോത്സവം സംഘടിപ്പിച്ചു. എട്ടാം മൈൽ സിദ്ധിവിനായക ക്ഷേത്രത്തിന് സമീപം ആരംഭിച്ച വിഗ്രഹ നിമഞ്ജന ഘോഷയാത്ര മയ്യിൽ ടൗണിലൂടെ പറശ്ശിനിപ്പുഴയിൽ നടത്തിയ വിഗ്രഹ നിമജ്ജനത്തോടെ സമാപിച്ചു. 

എട്ടാം മൈൽ സിദ്ധിവിനായക ക്ഷേത്രത്തിന് സമീപം റിട്ട. എഇഒ എം.വി കുഞ്ഞിരാമൻ നമ്പ്യാർ പരിപാടി ഉദ്ഘാടനം ചെയ്‌തു. ഗണേശ സേവാസംഘം രക്ഷാധികാരി ടി.വി രാധാകൃഷ്ണ‌ൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. വി.മണിവർണൻ പ്രഭാഷണം നടത്തി. മാക്കന്തേരി ഇല്ലത്ത് രാധാകൃഷ്‌ൻ നമ്പൂതിരി പൂജകൾക്ക് നേതൃത്വം നൽകി. കെ.വി നാരായണൻ, ഗണേഷ് വെള്ളിക്കീൽ, ശ്രീഷ് മീനാത്ത്, സുമേഷ് സുരേന്ദ്രൻ, ബാബുരാജ് രാമത്ത്, സന്തോഷ് ചോറൻ, സി.കെ നിമേഷ്, എസ്.രതീഷ് എന്നിവർ സംസാരിച്ചു. 

Previous Post Next Post