കാസർഗോഡ് :- കാൻസർ നിർണയം കാര്യക്ഷമമാക്കാൻ സംസ്ഥാനത്ത് 'കാൻസർ കെയർ പരിപാടി'യുമായി ആരോഗ്യവകുപ്പ്. അടിസ്ഥാന പ്രവർത്തനങ്ങൾക്കായി ഓരോ ജില്ലയ്ക്കും മൂന്നു ലക്ഷം രൂപ വീതം അനുവദിച്ചു. ഗർഭാശയഗള കാൻസർ തടയുന്നതിനുള്ള ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്‌പിവി) പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കാനുള്ള പ്രവർത്തനങ്ങളും ഊർജിതപ്പെടുത്തും. നേരത്തെ കണ്ടെത്തിയാൽ വൈകി പല കാൻസർ രോഗങ്ങളും ചികിത്സിച്ച് ഭേദമാക്കാം.
വൈകിയവേളയിൽ ഏറെ തുക ചെലവഴിച്ച് ചികിത്സ നൽകിയാലും രോഗി മരണത്തിന് കീഴടങ്ങും. ഇത് പല കുടുംബങ്ങളെയും സാമ്പത്തികമായി തകർക്കുകയും ചെയ്യും. പരിശോധനാവസ്തുക്കൾ വാങ്ങുക, സാമ്പിൾ ലാബുകളി ലേക്ക് അയക്കുക, എംപാനൽഡ് ലാബുകളിൽ ഇത് പരിശോധിക്കാൻ സൗകര്യമൊരുക്കുക തുടങ്ങിയവയ്ക്കായാണ് ഫണ്ട് അനുവദിച്ചത്. ഗർഭാശയഗള കാൻസർ തടയുന്നതിനുള്ള എച്ച്‌പിവി വാക്സിനേഷൻ സംസ്ഥാനത്ത് പെലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കുന്നുണ്ട്.
പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന പെൺ കുട്ടികൾക്ക് പ്രതിരോധ കുത്തി വെപ്പ് നൽകുകയാണ് ലക്ഷ്യം. ഇതിനുള്ള പ്രവർത്തനങ്ങൾക്കായി 32.23 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലേക്കും ഗർഭാശയഗള പരിശോധനയ്ക്കുൾപ്പെ ടെയുള്ള വീഡിയോ കോൾപ്പോ സ്ലോപ്പ് വാങ്ങാനും തീരുമാനമാ യിട്ടുണ്ട്. ഇതിന് 42 ലക്ഷം രൂപ ചെലവഴിക്കും. ഡിവിഎസ് ഉൾപ്പെടെയുള്ള ഉപകരണങ്ങളും കീമോതെറാപ്പിക്കുള്ള മരുന്നുകളും വാങ്ങും. കേരളാ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുഖേനയാണ് വാങ്ങുക.