പേരാവൂരിൽ ബുള്ളറ്റ് ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം

 


പേരാവൂർ:- ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ചാണപ്പാറ സ്വദേശി കുന്നത്ത് അജേഷ് (37) ആണ് മരിച്ചത്. ഇന്നലെ രാത്രി കണിച്ചാർ ഭാഗത്ത് നിന്നു മണത്തണ ഭാഗത്തേക്ക് പോവുകയായിരുന്ന അജേഷ് സഞ്ചരിച്ച ബുള്ളറ്റ് മണത്തണ അയോത്തുംചാൽ ഇറക്കത്തിലെ വളവിൽ വച്ച് നിയന്ത്രണം നഷ്ട്ടപ്പെട്ടാണ് അപകടം. 

പരിക്കേറ്റ അജേഷിനെ പേരാവൂർ സൈറസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: നാരായണൻ നായർ. അമ്മ: പരേതയായ ലീലാമ്മ. സഹോദരങ്ങൾ:അനിൽകുമാർ,ആശ, അഭിലാഷ്.

Previous Post Next Post