മുണ്ടയാട് ബൈക്കുകൾ കൂട്ടിയിടിച്ച് കണ്ണാടിപ്പറമ്പ് പുല്ലുപ്പി സ്വദേശി മരിച്ചു

 


കണ്ണൂർ:-മുണ്ടയാട് ഇന്നലെ രാത്രി മുണ്ടയാട് എളയാവൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 2 പേർക്ക് ഗുരുതര പരിക്കേറ്റു.

പുല്ലൂപ്പിക്കടവ് കണ്ടൻ്റവിടെ ഉമ്മറിൻ്റെ മകൻ അബ്ദുൾ അസീസാണ് (38) മരിച്ചത്. അബ്ദുറഹ്മാൻ (36), എടക്കാട് സ്വദേശി ഗോകുൽ (25) എന്നിവർക്കാണ് പരിക്കേറ്റത്.

വാരംഭാഗത്തേക്ക് പോകുകയാ യിരുന്ന അസീസും അബ്ദുറഹ്മാനും സഞ്ചരിച്ച ബൈക്കും എതിരെവന്ന, ഗോകുൽ സഞ്ചാരി ബൈക്കാണ് കൂട്ടിയിടിച്ചത്.

ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെയും ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അസീസിനെ രക്ഷിക്കാനായില്ല.

ഭാര്യ: സഫ്രിന (കയ്യങ്കോട്)

മക്കൾ: നൗറ,നൂഹ് , ഹസ്ന

Previous Post Next Post