പരിയാരം ഗവ ആയുർവേദ കോളേജ് ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഇന്ന്

 




പരിയാരം:- ഗവ ആയുർവേദ കോളേജിലെ ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൻ്റെയും ഓപ്പൺ എയർ സ്റ്റേജിന്റെയും ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ആഗസ്റ്റ് 11 ന് രാവിലെ 8 മണിക്ക് നിർവഹിക്കും. ചടങ്ങിൽ എം വിജിൻ എംഎൽഎ അധ്യക്ഷത വഹിക്കും.

പുതിയ ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ഒന്നാം നിലയിലും രണ്ടാം നിലയിലും 19 മുറികൾ വീതവും. ഇരു നിലകളിലും സ്റ്റഡി ഹാളും ഇരുവശത്തായി ടോയിലറ്റ് ബ്ലോക്കുകളും ഉൾപ്പെടെ 771 ച.മീറ്റർ വിസ്‌തൃതിയിലാണ് ഇരു നിലകളുടെയും പ്രവൃത്തി പൂർത്തീകരിച്ചിട്ടുള്ളത്. ഇതിനായി 4 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. ഏറെക്കാലങ്ങളായി വിദ്യാർത്ഥിനികൾ അനുഭവിച്ചിരുന്ന സ്ഥലപരിമിതിക്ക് ഇതോടെ പരിഹാരമാവും. കണ്ണൂരിൻ്റെ തനിമ എടുത്തു കാണിക്കുന്ന നിലായിലാണ് ഓപ്പൺ എയർ സ്റ്റേജിൻ്റെ പണി പൂർത്തിയായത്. ഇതിനായി പത്തുലക്ഷം രൂപയാണ് അനുവദിച്ചത്.
 സ്റ്റേജ് വൈവിദ്ധ്യമാർന്ന പരിപാടികൾക്ക് വേദിയാവും.
Previous Post Next Post