പള്ളിപ്പറമ്പ്ദാറുൽ ഹസനാത്ത് സമുച്ചയങ്ങളുടെ സ്ഥാപക നേതാവും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാവുമായിരുന്ന സയ്യിദ് ഹാഷിം കുഞ്ഞി തങ്ങളുടെ പതിനൊന്നാം ചരമവാർഷിക ദിനത്തിനോടനുബന്ധിച്ച് പള്ളിപ്പറമ്പ് ഹിദായത്തു സ്വിബ്യാന് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അനുസ്മരണം സദസ്സ് സംഘടിപ്പിച്ചു. തന്റെ ജീവിതം തന്നെ ദീനി മേഖലയിലും സാമൂഹിക ശാക്തീകരണത്തിനും വേണ്ടി മാറ്റിവെച്ച മഹാനായിരുന്നു തങ്ങളെന്നു കോംപ്ലക്സ് സെക്രട്ടറി കെ എൻ മുസ്തഫ സാഹിബ് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംവദിച്ചു.ചടങ്ങിൽ സ്കൂൾ പി ടി എ പ്രസിഡന്റ് എം പി മുസ്തഫ അധ്യക്ഷത വഹിച്ചു.സ്കൂൾ കൺവീനർ സിപി അബുദുൽ ഖാദർ മാസ്റ്റർ,താജുദ്ധീൻ വാഫി ആശംസകൾ നേർന്നു,രക്ഷിതാക്കൾ,ടീച്ചർമാർ,വിദ്യാർഥികൾ പങ്കെടുത്തു. പ്രിൻസിപ്പൽ ഉഷ ടീച്ചർ സ്വാഗതവും ഫൈറൂസ് ഹുദവി നന്ദിയും പറഞ്ഞു.