പാടിയിൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക വായനശാല & ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നാളെ


കൊളച്ചേരി :- ഭാരതീയ ചികിത്സ വകുപ്പ് കൊളച്ചേരി ഗ്രാമപഞ്ചായത്ത്,ആയുഷ് പി എച്ച് സി ആയുർവേദം, ജനകീയ ആരോഗ്യ കേന്ദ്രം കരിങ്കൽകുഴി എന്നിവയുടെ നേതൃത്വത്തിൽ പാടിയിൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക വായനശാല & ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നാളെ ആഗസ്ത് 12 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ വായനശാല ഹാളിൽ വെച്ച് നടക്കും. 

പകർച്ചവ്യാധി പ്രതിരോധ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും, ബി പി, ഷുഗർ,ഹീമോഗ്ലോബിൻ പരിശോധനയും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9645304902

Previous Post Next Post