കൊളച്ചേരി :- ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം മഹാഗണപതിഹോമവും നിറമാലയും ആഗസ്ത് 15 വെള്ളിയാഴ്ച നടക്കും. ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.
രാവിലെ 5 മണിക്ക് നിർമ്മാല്യദർശനം, ഉഷപൂജ 7 മണി മുതൽ മഹാഗണപതി ഹോമം, ഉച്ചയ്ക്ക് 12 മണിക്ക് ഉച്ചപൂജ, തുടർന്ന് അന്നപ്രസാദ വിതരണം, വൈകുന്നേരം ദീപാരാധന, വിശേഷാൽ നിറമാല എന്നിവ ഉണ്ടായിരിക്കും.
ഗണപതിഹോമം വഴിപാട് ചെയ്യാൻ ആഗ്രഹിക്കുന്നവർ ക്ഷേത്രത്തിൽ വന്ന് ബുക്ക് ചെയ്യേണ്ടതാണ്.