ചേലേരി :- വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി 1000 കേന്ദ്രങ്ങളിൽ "പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം "എന്ന പേരിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന സദസ്സുകളുടെ ഭാഗമായി വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേലേരി മുക്ക് ടൗണിലും നൂഞ്ഞേരി കോളനിയിലും സ്വാതന്ത്ര്യദിന സദസ്സുകൾ സംഘടിപ്പിക്കും.
ദേശീയ പതാക ഉയർത്തൽ, മധുര വിതരണം, കലാ പരിപാടികൾ എന്നിവ സ്വാതന്ത്ര്യദിന സദസിന്റെ ഭാഗമായി നടക്കും .വെൽഫെയർ പാർട്ടി ജില്ലാ - മണ്ഡലം - പഞ്ചായത്ത് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.