കണ്ണൂർ :- മാസാവസാനം വരെ എല്ലാ ഞായറാഴ്ചകളിലും കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഉപേഭാക്തൃ സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന് ബി എസ് എൻ എൽ അധികൃതർ അറിയിച്ചു. ഫ്രീഡം പ്ലാൻ 31 വരെ ലഭ്യമാണ്.
പുതിയ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കും എം എൻ പി മുഖേന ബി എസ് എൻ എലിലേക്ക് എത്തുന്നവർക്കും ഒരു രൂപ ചെലവിൽ ഈ പ്ലാൻ ലഭിക്കും. 30 ദിവസം കാലാവധിയുള്ള പ്ലാനിൽ അൺലിമിറ്റഡ് വോയ്സ് കോളുകൾ, പ്രതിദിനം രണ്ട് ജിബി ഹൈ സ്പീഡ് ഡേറ്റ, ദിവസേന 100 എസ്എംഎസ് എന്നിവ ലഭിക്കും.