കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണശ്രീ വില്ലേജ് ഫെസ്റ്റിവൽ ആഗസ്റ്റ് 28 ന് തുടക്കമാകും


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണശ്രീ വില്ലേജ് ഫെസ്റ്റിവൽ ആഗസ്റ്റ് 28 മുതൽ സപ്തംബർ 3 വരെ കൊളച്ചേരി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വച്ച് നടക്കും.

അംഗൻവാടി കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഭിന്നശേഷി കലാമേള, ബാലസഭ കുട്ടികളുടെ കലാപരിപാടികൾ, കളരിപ്പയറ്റ്, നൃത്തനൃത്ത്യങ്ങൾ, കുടുംബശ്രീ അംഗങ്ങളുടെ കലാമേള, സെമിനാറുകൾ, ഗാനമേള, ബോധവൽക്കരണ ക്ലാസുകൾ, നാടകങ്ങൾ, ജൻഡർ സംവാദം, പായസമേള, ഫുഡ് കോർട്ടുകൾ, മെഹന്ദി മത്സരം, കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപുലമായ വിപണമേള എന്നിവ ഉണ്ടായിരിക്കും.

Previous Post Next Post