ജമ്മു കശ്മീരിൽ CRPF വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ക്ക് വീരമൃതു


ശ്രീന​ഗർ :- ജമ്മു കശ്മീരിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ക്ക് വീരമൃതു. സംഭവത്തിൽ 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാവിലെ പത്തരയോടെ ഉദ്ദം പൂരിൽ കഡ്വ-ബസന്ത്ഗഢ് മേഖലയിലായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല

അപകടം നടന്നതായി റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ സംഭവ സ്ഥലത്തേക്ക് പൊലീസ് സംഘം എത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തതായി ഉദ്ദം പൂർ അഡീഷണൽ എസ്പി സന്ദീപ് ഭട്ട് പറഞ്ഞു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു. ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചതായും സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തുന്നതായും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു.

Previous Post Next Post