ഇരിട്ടിയിൽ ആഡംബര കാറിൽ കടത്തുകയായിരുന്ന MDMA യും കഞ്ചാവുമായി യുവാവ് പിടിയിൽ ; കാസർഗോഡും മയക്കുമരുന്ന് വേട്ട


ഇരിട്ടി :- കാസർഗോഡും കണ്ണൂരും എക്സൈസിൻ്റെ മയക്കുമരുന്ന് വേട്ട. എംഡിഎംഎയും കഞ്ചാവുായി രണ്ട് യുവാക്കളെ പിടികൂടി. ഇരിട്ടിയിൽ ആഡംബര കാറിൽ കടത്തിക്കൊണ്ട് വന്ന 15.66 ഗ്രാം എംഡിഎംഎയും 937 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇരിട്ടി നുച്യാട് സ്വദേശി മുബഷീർ.പി (31) എന്നയാളാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് ജില്ലയിൽ എത്തിക്കുന്ന സിന്തറ്റിക് മയക്കുമരുന്നുകൾ ഉൾപ്പെടെ പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് സംഘം പറഞ്ഞു.

കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ എസ്.സിയാദിന്റെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് പ്രതി പിടിയിലായത്. വാഹന പരിശോധനക്കിടെ സംശയം തോന്നിയ ഉദ്യോസ്ഥർ മുബഷീറിനെ തടഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. അസിസ്റ്റന്റ് ഇസ്പെക്ടർമാരായ അനിൽകുമാർ.പി.കെ, അബ്‌ദുൽ നാസർ.ആർ.പി, പ്രിവൻറ്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സുഹൈൽ.പി.പി, ഉമേഷ്.കെ, എക്സൈസ് കമ്മീഷണർ സക്വാഡ് അംഗങ്ങളായ ജലിഷ്.പി, ഗണേഷ് ബാബു.പി.വി, വനിത സിവിൽ എക്സൈസ് ഓഫീസർ സീമ.പി, അസിറ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഡ്രൈവർ അജിത്ത്.സി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

കാസർഗോഡ് കുഞ്ചത്തൂരിൽ ബൈക്കിൽ കടത്തിക്കൊണ്ടുവന്ന മെത്താംഫിറ്റമിനുമായി യാസിൻ ഇമ്രാജ്.കെ.എം(36) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പ്രശോഭ്.കെ.എസും പാർട്ടിയും ചേർന്നാണ് 4 ഗ്രാം മെത്താംഫിറ്റമിനുമായി പ്രതിയെ പിടികൂടിയത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) സി.കെ.വി.സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജിത്ത്.വി.വി, സോനു സെബാസ്റ്റ്യൻ, അതുൽ.ടി.വി, മോഹനകുമാർ.എൽ, വനിത സിവിൽ എക്സൈസ് ഓഫീസർ റീന.വി എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

Previous Post Next Post