പേരാമ്പ്രയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ച സംഭവം ; ബസിന്റെ പെർമിറ്റ് മൂന്നുമാസത്തേക്ക് റദ്ദ് ചെയ്യാൻ നിർദേശം


കോഴിക്കോട് :- പേരാമ്പ്രയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പേരാമ്പ്ര-കോഴിക്കോട് റൂട്ടിൽ ഓടുന്ന കെഎൽ 11 എജി 3339 ബസിന്റെ പെർമിറ്റ് മൂന്നുമാസത്തേക്ക് റദ്ദ് ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് നിർദ്ദേശം നൽകി. കളക്ടറേറ്റിൽ ചേർന്ന റീജ്യനൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് ട്രാൻസ്പോർട്ട് അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല കളക്‌ടർ ഇതു സംബന്ധിച്ച് ഉത്തരവിട്ടത്.

ജുലൈ 19 ന് വൈകീട്ട് നടന്ന അപകടത്തിലാണ് മരുതോങ്കര മൊയിലോത്തറ താഴത്തു വളപ്പിൽ അബ്ദുൾ ജലീലിൻ്റെ മകൻ 19-കാരൻ അബ്ദു‌ൾ ജവാദിന് ജീവൻ നഷ്ടമായത്. പേരാമ്പ്ര കക്കാട് ബസ് സ്റ്റോപ്പിന് സമീപം പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ജവാദ് ഓടിച്ച ബൈക്കിൽ ഇടിച്ചായിരുന്ന അപകടം. സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസും ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.

Previous Post Next Post