'ഇതര മതസ്ഥരുടെ ആഘോഷം, സ്കൂളിൽ ഓണാഘോഷം വേണ്ട' ; വിദ്വേഷ പരാമർശത്തിന് അധ്യാപികയ്ക്കെതിരെ പോലീസ് കേസെടുത്തു


തൃശൂർ :- വിദ്വേഷ പരാമർശത്തിന് തൃശൂർ കടവല്ലൂർ സിറാജുൽ ഉലൂം സ്‌കൂളിലെ അധ്യാപികയ്ക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. ഓണം ഇതര മതസ്ഥരുടെ ആഘോഷമാണെന്നും സ്‌കൂളിൽ ഓണാഘോഷം വേണ്ടെന്നും രക്ഷിതാക്കളുടെ ഗ്രൂപ്പിൽ ഓഡിയോ സന്ദേശം ഇട്ട സംഭവത്തിലാണ് കേസ്. മതവിദ്വേഷമുണ്ടാക്കിയതിന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് അധ്യാപികയ്ക്കെതിരെ ചുമത്തിയത്. 

Previous Post Next Post