മയ്യിൽ:- “മാഷേ റോഡ് പൊട്ടിപ്പൊളി ഞ്ഞാണുള്ളത്. ലൈൻ ബസിന് സ്കൂളി ലേത്താൻ വൈകുകയാണിപ്പോൾ..." തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളിലെ അഞ്ചാം ക്ലാസുകാരി വൈഖരി സാവൻ എം.വി. ഗോവിന്ദൻ എംഎൽഎയ്ക്ക് നൽ കിയ കത്തിലെ വരികളാണിത്.
എം എൽഎ ഓഫീസിലെത്തിയാണ് കത്ത് നൽകിയത്. മയ്യിൽ ചെക്ക്യാട്ടുകാവ് -പറശ്ശിനിക്കടവ് റോഡിനെക്കുറിച്ചാണ് പരാതി. ഒറ്റദിവസം കൊണ്ട് ഒന്നരക്കോടി യുടെ വികസനത്തിനുള്ള അനുമതി വാ ങ്ങിയ വാർത്തയറിഞ്ഞപ്പോഴാണ് കത്തെഴുതാൻ തീരുമാനിച്ച തെന്നും കത്തിൽ പറഞ്ഞു.
“നേരത്തെ കുഴികളിൽ കല്ലും മണ്ണു മിട്ട് മൂടുന്നതിന് ശ്രമം നടത്തിയെങ്കിലും പൂർണമായി വിജയിക്കാ നായിട്ടില്ല. മാഷ് നമ്മുടെ റോഡിലൂടെ ഒന്നുവരണം. റോഡരികി ലെ കാടുകൾ മൂലം പേടിയോടയാണ് യാത്രകൾ. മാഷ് വിചാരി ച്ചാൽ നമ്മുടെ റോഡും നന്നാക്കാനാവൂലെ-ഏറെ ഇഷ്ടത്തോടെ വൈഖരി സാവൻ." ഇങ്ങനെയാണ് രണ്ട് പേജിലായുള്ള കത്ത് അവസാനിക്കുന്നത്. കയരളം അഥീന നാടക നാട്ടറിവ് വീട് നാടൻ പാട്ട് കലാകാരി കൂടിയാണ് വൈഖരി സാവൻ