പള്ളിപ്പറമ്പ്:-രാജ്യത്തിൻ്റെ 79 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റി ആഹ്വാന പ്രകാരം ശാഖകളിൽ സംഘടിപ്പിക്കുന്ന ജനാധിപത്യ സംരക്ഷണ ദിനം പള്ളിപ്പറമ്പ് ശാഖയിൽ പ്രൗഢമായി സംഘടിപ്പിച്ചു!
ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് ലത്തീഫ് സി കെ യുടെ അദ്യക്ഷതയിൽ മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്ടെറി മുസ്തഫ കൊടിപോയിൽ പതാക ഉയർത്തി.ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദു പി പി സ്വാതന്ത്ര ദിന സന്ദേശം നൽകി,
യുസുഫ് ടി പി ,ഖാദർ ഖത്തർ, യുസുഫ് കമ്പിൽ ,റഷീദ് കൈപ്പിൽ എന്നിവർ സന്നിഹിതരായി ഹാഫിള് അമീൻ ഫൈസി പ്രതിഞ്ജയും തുടർന്ന് ദേശീയഗാനവും,മധുര വിതരണവും നടത്തി റംഷാദ് സി എച്ച് നന്ദിയും പറഞ്ഞു.