മയ്യിൽ :- എക്സ് സർവ്വീസ്മെൻ വെൽഫയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ മയ്യിൽ യുദ്ധസ്മാരകത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സംഘടനയുടെ വൈസ് പ്രസിഡൻ്റ് രത്നാകരൻ.കെ ദേശീയ പതാക ഉയർത്തി. ട്രഷർ പുരുഷോത്തമൻ പി.സി.പി, എക്സിക്യൂട്ടീവ് മെമ്പർ കെ.രജിത്ത് എന്നിവർ സംയുക്തമായി അമർ ജവാൻ ജ്യോതി തെളിയിച്ചു. DSC സെൻ്റർ കമ്മാൻഡൻ്റിന് വേണ്ടി ലഫ്റ്റനൻ്റ് കേണൽ ഷിബു ടി.വി ആദ്യ പുഷ്പചക്രം സമർപ്പിച്ച് കൊണ്ട് രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീരസേനാനികൾക്ക് ആദരാജ്ഞലിയർപ്പിച്ചു.
മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.വി അജിത, അസോസിയേഷൻ മുൻ വൈസ് പ്രസിഡൻ്റ് കെ.കുഞ്ഞികൃഷ്ണൻ, 31നച്ച്ബെ റ്റാലിയൻ, IMNSGHSS മയ്യിൽ, NCC കേഡറ്റ്സ് മയ്യിൽ, SPC കേഡറ്റ്സ് മയ്യിൽ, എക്സ് സർവ്വീസ്മെൻ ഭാരവാഹികൾ, കെ.ബാലകൃഷ്ണൻ, AEC ബിൽഡർ ബാബു പണ്ണേരി, പ്രഭവെജിറ്റബിൾ ഷോപ്പ്, ദേവിക ടീ ഷോപ്പ്, തുടങ്ങി സാമൂഹിക സാംസ്കരിക രംഗത്തുള്ളവർ റീത്ത് സമർപ്പണവും പുഷ്പാർച്ചനയും നടത്തി. സമാപനസമ്മേളനത്തിൽ കെ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ലഫ്റ്റനൻ്റ് കേണൽ ടി.വി ഷിബു, DSC സെൻ്റർ കമ്മാണ്ടന്റിന് വേണ്ടി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മധുരപലഹാര വിതരണവും നടന്നു. കേശവൻ നമ്പൂതിരി സ്വഗതവും സെക്രട്ടറി മോഹനർ കാരക്കിൽ നന്ദിയും പറഞ്ഞു.