പള്ളിപ്പറമ്പ് :- സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി 'നമുക്കുയർത്താം ഒരുമയുടെ പതാക' എന്ന ശീർഷകത്തിൽ SYS കൊളച്ചേരി സർക്കിൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുസ്വര സംഗമം നടത്തി.
പ്രസിഡൻ്റ് നൗഫൽ നഈമിയുടെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി അംജദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. റഹൂഫ് അമാനി മുഖ്യപ്രഭാഷണം നടത്തി. അഷ്റഫ് പള്ളിപ്പറമ്പ(കോൺഗ്രസ്), രാമചന്ദ്രൻ ( സിപിഐഎം),അഷ്റഫ് സഖാഫി,
എസ് വൈ എസ് ജില്ലാ സാംസ്കാരിക ഡയറക്ടർ അംഗം അഷ്റഫ് ചേലേരി, ഫഹദ്.ടി.പി,അബ്ദുറഹ്മാൻ ഹാജി,മിസ്ഹബ്.ടി.വി, സാബിർ.വി.കെ പങ്കെടുത്തു.റഹീസ് ദാലിൽ സ്വാഗതവും ഷബീർ സഖാഫി നന്ദിയും പറഞ്ഞു.