വാഹനങ്ങളുടെ 'സ്റ്റോപ്പിങ്ങും പാർക്കിങ്ങും' ; കൃത്യമായ വിവരങ്ങൾ പങ്കുവെച്ച് MVD


തിരുവനന്തപുരം :- റോഡ് നിയമങ്ങളിൽ അഗ്രഗണ്യരാണെങ്കിലും ഇന്നും പലർക്കും കൃത്യമായി വേർതിരിച്ച് അറിയാത്ത രണ്ട് ടേമുകളാണ് സ്റ്റോപ്പിങ്ങും പാർക്കിങ്ങും. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണിവ. എന്നാൽ ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം കൃത്യമായി പറഞ്ഞു തരികയാണ് എം വി ഡി. ഫേസ്ബുക്കിലൂടെയാണ് എംവിഡി പൊതുജനങ്ങൾക്ക് ഈയറിവ് പകർന്നു നൽകിയത്.

എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ;

എന്താണ് Stopping ഉം Parking ഉം?

സ്റ്റോപ്പിങ്ങ് : വളരെ കുറഞ്ഞ നേരത്തേക്ക് സ്വന്തമായോ, അല്ലെങ്കിൽ ആളുകളെ കയറ്റാനോ ഇറക്കാനോ, സാധനങ്ങൾ പെട്ടെന്ന് കയറ്റാനോ ഇറക്കാനോ വാഹനം നിറുത്തുന്നു എന്നാണ് സ്റ്റോപ്പിംഗ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

താഴെ പറയുന്ന ഇടങ്ങളിൽ ഒരു വാഹനം നിറുത്തരുത്.

1. റോഡ് ഇടുങ്ങിയതോ കാഴ്ച തടസ്സപ്പെടുത്തുന്നതോ ആയ സ്ഥലത്ത്.

2. ഒരു കൊടുംവളവിലോ അതിനടുത്തോ.

3. ഒരു ആക്സിലറേഷൻ ലയിനിലോ, ഡിസിലറേഷൻ ലയിനിലോ.

4. ഒരു പെഡസ്ട്രൈൻ ക്രോസിങ്ങിലും അതിനു മുൻപുള്ള 5 മീറ്ററിനുള്ളിലും.

5. ഒരു ലെവൽ ക്രോസിങ്ങിൽ.

6. ഒരു ട്രാഫിക് സിഗ്നൽ ലൈറ്റിനോ Give way അടയാളത്തിനോ Stop അടയാളത്തിനോ മുൻപുള്ള അഞ്ച് മീറ്റർ, അല്ലെങ്കിൽ നിർത്തിയിട്ടിരിക്കുന്ന വാഹനം ഇത്തരം അടയാളങ്ങൾ മറ്റു വാഹനങ്ങൾക്ക് കാണാത്ത തരത്തിൽ മറയാവുന്നുവെങ്കിൽ.

7. ബസ് ഒഴികെയുള്ളവ ബസ് സ്റ്റാൻ്റുകളിൽ.

8. റോഡിൽ മഞ്ഞ ബോക്സ് മാർക്കിംഗ് ചെയ്തിരിക്കുന്ന സ്ഥലത്ത്.

9. നിർബന്ധമായും പാലിക്കേണ്ട No Stopping അടയാളം കൊണ്ട് തടഞ്ഞിരിക്കുന്ന സ്ഥലത്ത്.

പാർക്കിംഗ് : വാഹനം പെട്ടെന്ന് ആളുകളേയോ ചരക്കോ കയറ്റുന്നതിനും ഇറക്കുന്നതിനും ഒഴിച്ചുള്ള ആവശ്യങ്ങൾക്കായി നിറുത്തുന്നതും, 3 മിനുട്ടിൽ കൂടുതൽ ഒരു സ്ഥലത്ത് നിറുത്തിയിടുക എന്നതും പാർക്കിങ്ങിൽ ഉൾപെടും. വാഹനത്തിന് Stopping അനുവദിക്കാത്ത ആദ്യം സൂചിപ്പിച്ച സ്ഥലങ്ങൾ കൂടാതെ താഴെ പറയുന്ന സ്ഥലങ്ങളിൽ കൂടി പാർക്കിംഗ് അനുവദനിയമല്ല.

1. ഒരു മെയിൻ റോഡിൽ

2. നടപ്പാതയിൽ, സൈക്കിൾ ട്രാക്കിൽ, പെഡസ്ട്രൈൻ ക്രോസിംഗിൽ

3. ഇൻറർ സെക്ഷൻ, ജംഗ്ഷൻ, കൂടാതെ ഇവയിൽ നിന്ന് 50 മീറ്ററിനകത്ത്.

4. പാർക്കിംഗ് സ്ഥലത്തിൻ്റെ കവാടത്തിൽ.

5. ബസ് സ്റ്റോപ്പിനടുത്ത്, ആശുപത്രി, സ്കൂൾ എന്നിവയുടെ പ്രവേശനം ട്രാഫിക് അടയാളങ്ങൾ എന്നിവ തടസ്സപ്പെടുന്ന തരത്തിൽ.

6. ഒരു തുരങ്കത്തിൽ.

7. ബസ് ലൈനിൽ

8. ഒരു വസ്തുവിൻ്റെ പ്രവേശനത്തിലോ പുറത്തേക്കുള്ള വഴിയിലോ

9. തുടർച്ചയായി മഞ്ഞ വര റോഡിനു അരികിൽ വരച്ച ഇടങ്ങളിൽ

10. പാർക്ക് ചെയ്ത വാഹനത്തിന് എതിരായി.

11. പാർക്ക് ചെയ്ത വാഹനത്തിൻ്റെ സമാന്തരമായി.

12. പാർക്ക് ചെയ്ത വാഹനത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിൽ.

13. പാർക്കിങ്ങ് നിശ്ചിത സമയത്തേക്ക് അനുവദിച്ച സ്ഥലത്ത് ആ സമയത്തിനു ശേഷം.

14. മറ്റൊരു തരം വാഹനങ്ങൾക്കായി മാറ്റി വച്ച സ്ഥലത്ത്.

15. ഭിന്നശേഷിക്കാർ ഓടിക്കുന്ന വാഹനം പാർക്ക് ചെയ്യാൻ ഒരുക്കിയ സ്ഥലത്ത് അത്തരക്കാർ അല്ലാത്തവർ.

16. No Parking അടയാളം വച്ച് നിരോധിച്ച സ്ഥലങ്ങളിൽ.


Previous Post Next Post