കൊച്ചി :- സ്ത്രീധനനിരോധന നിയമ പ്രകാരമുള്ള പരാതി ഉന്നയിക്കാൻ പ്രത്യേക പോർട്ടൽ തുടങ്ങിയെന്ന് സർക്കാർ ഹൈക്കോടതിയിൽ വനിത-ശിശു വികസന വകുപ്പാണ് നടപടി സ്വീകരിച്ചത്. സ്ത്രീധനം നൽകുന്നതും കുറ്റമായി കണക്കാക്കുന്ന സ്ത്രീധനനിരോധന നിയമത്തിലെ വകുപ്പ് മൂന്ന് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമബിരുദധാരിയായ ടെൽമി ജോളി നൽകിയ ഹർജിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം.
2004-ലെ കേരള സ്ത്രീധനനിരോധനച്ചട്ട പ്രകാരം 2021-ൽ എല്ലാ ജില്ലകളിലും വനിത-ശിശു വികസന ഓഫീസറെ ജില്ലാ സ്ത്രീധനനിരോധന ഓഫീസറായി നിയമിച്ചതായി സത്യവാങ്മൂലത്തിൽ പറയുന്നു. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സ്ത്രീധനം നൽകുന്നവരെയും കുറ്റക്കാരായി കണക്കാക്കുന്നതിനാൽ സ്ത്രീധന നിരോധന നിയമം കര്യക്ഷമമായി നടപ്പാക്കാനാകുന്നില്ലെന്നാണ് ഹർജിക്കാരിയുടെ വാദം.