മുംബൈ :- രാജ്യത്ത് യുപിഐ ഇടപാടുകളിൽ കൂടുതലും നടക്കുന്നത് പലചരക്കുകടകളിലും സൂപ്പർമാർക്കറ്റുകളിലുമെന്ന് നാഷണൽ പേമെൻ്റ് കോർപ്പറേഷൻ. ജൂലായിൽ മാത്രം 308 കോടി ഇടപാടുകളാണ് ഇത്തരത്തിൽ നടന്നത്. ആകെ 64,881.98 കോടി രൂപയാണ് ഇതിലൂടെ കൈമാറ്റം ചെയ്യപ്പെട്ടത്. ആദ്യമായാണ് വിവിധ വിഭാഗങ്ങ ളിലെ യുപിഐ സ്വാധീനം സംബന്ധിച്ച് എൻ പിസിഐ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത്.
കൂടുതൽ തുകയുടെ കൈമാറ്റം നടന്നിട്ടുള്ള ത് വായ്പ തിരിച്ചുപിടിക്കുന്ന ഏജൻസികളുടെ ഗണത്തിലാണ്. 16.14 കോടി ഇടപാടുകളിലായി ആകെ 93,857 കോടി രൂപയാണ് കൈമാറിയിരി ക്കുന്നത്. ജൂലായിൽ വ്യക്തികളും വ്യാപാരികളും തമ്മിൽ നടന്ന യുപിഐ ഇടപാടുകളിൽ 29 വിഭാഗങ്ങളിലെ ഇനം തിരിച്ചുള്ള ഇടപാടുകളുടെ എണ്ണവും മൂല്യവുമാണ് എൻപി സിഐ നൽകിയിട്ടുള്ളത്. ജൂലായിൽ ആകെ 1,946 കോടി ഇടപാടുകളാണ് യുപി ഐയിൽ നടന്നത്. 25.08 ലക്ഷം കോടി രൂപ ഇതിലൂടെ കൈ മാറ്റംചെയ്യപ്പെട്ടു. ആകെ ഇടപാടുകളിൽ 63.63 ശതമാനവും വ്യക്തികളും വ്യാപാരികളും തമ്മിലായിരുന്നു.