ദില്ലി :- ഒട്ടകങ്ങളെ ഉപയോഗിച്ച് മദ്യം കടത്തിയ സംഘത്തെ പിടികൂടി പൊലീസ്. ഫരീദാബാദിൽ നിന്ന് ദില്ലിയിലേക്ക് മദ്യം കടത്തിയ സംഘത്തെയാണ് പൊലീസ് പിടികൂടിയത്. ഒട്ടകങ്ങളെ ഉപയോഗിച്ച് കാട്ടുവഴിയിലൂടെ മദ്യം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഘത്തെ പൊലീസ് പിടികൂടിയത്.
ഇവരുടെ പക്കൽ നിന്ന് 42 കാർഡ്ബോർഡ് പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളെയും പൊലീസ് പിടിച്ചെടുത്തു. ഹരിയാനയിൽ നിർമ്മിച്ച മദ്യമാണ് ദില്ലിയിലേക്ക് കടത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ സംഘത്തെ റിമാൻ്റ് ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.