പള്ളിപ്പറമ്പ് മൂരിയത്ത് പഴയപള്ളി ആണ്ടുനേർച്ച സമാപിച്ചു


പള്ളിപ്പറമ്പ് :- രണ്ടുദിവസങ്ങളായി നടന്ന പള്ളിപ്പറമ്പ് മൂരിയത്ത് പഴയപള്ളി ആണ്ടുനേർച്ച സമാപിച്ചു. എല്ലാവർഷവും ചിങ്ങമാസത്തിന്റെ അവസാന വ്യാഴാഴ്ച പള്ളിപ്പറമ്പിൽ നടത്തപ്പെടുന്ന പ്രസിദ്ധമായ ആണ്ടുനേർച്ചയാണ് പാലത്തുംകര പള്ളിപ്പറമ്പ് പഴയപള്ളി ആണ്ടുനേർച്ച. ഈ വർഷവും പാരമ്പര്യവും കൈവിടാതെ നടത്തിയ ആണ്ട് നേർച്ച പ്രാർത്ഥനയിൽ പങ്കെടുക്കാനായി പലയിടങ്ങളിൽ നിന്നും ആയിരങ്ങൾ ഒഴുകിയെത്തി. വ്യാഴാഴ്ച രാവിലെ ആരംഭിച്ച ചടങ്ങുകൾ രാത്രി വരെ നീണ്ടു.

ഹിജ്റ വർഷം 1380 കാലത്ത് നാട്ടിൽ വിനാശം വിതച്ചുകൊണ്ട് സംഭാരതം നിരവധിപേർ മരണപ്പെടുകയും ജനങ്ങൾ ലോകരാവുകയും ചെയ്തപ്പോൾ വളപട്ടണം തങ്ങളുടെ നേതൃത്വത്തിൽ കൂട്ടപ്രാർത്ഥനയോടെ ആരംഭിച്ചതാണ് പഴയ പള്ളി ആണ്ട് നേർച്ച. ജാതിമതഭേദമന്യേ നിരവധി പേരാണ് ഇവിടെ പ്രാർത്ഥനയ്ക്കായി എത്തുന്നത്. നേർച്ചയായി എത്തുന്ന അരിയും തേങ്ങയും ഉപയോഗിച്ചാണ് ഇവിടെ ഭക്ഷണം പാകം ചെയ്ത് വിശ്വാസികൾക്ക് നൽകുന്നത്. തേങ്ങ ചോറും പരിപ്പ് കറിയുമാണ് നേർച്ചയിലെ പ്രധാന ഭക്ഷണം. വിശ്വാസികൾ കൊണ്ടുവരുന്ന വിവിധ തരം അരികൾ ചേർത്താണ് ചോറ് ഉണ്ടാക്കി നൽകുന്നത്. ചിരട്ടയിൽ ഭക്ഷണം കഴിക്കുന്നതും ഇവിടുത്തെ പ്രത്യേകതയാണ്. 

പഴയ പള്ളി പരിസരത്ത് നടന്ന പ്രാർത്ഥനയ്ക്ക് പ്രാർത്ഥനയ്ക്ക് അബ്ദു റഷീദ് ബാഖവി നേതൃത്വം നൽകി. മഹല്ല് പ്രസിഡണ്ട് സി.എം മുസ്തഫ ഹാജി, ജനറൽ സെക്രട്ടറി മുസ്തഫ കെ.കെ, ട്രഷറർ മൊയ്തീൻ കുഞ്ഞി ഹാജി ബനിയാസ്, എ.പി ഹംസ, എം.വി മുസ്തഫ, പറമ്പിൽ മൂസ, എ പി അമീർ , കെ.പി മുനീർ, അബ്ദുൽ ഖാദർ മാസ്റ്റർ, യഹ്യ സി കെകെ.പി മഹമുദ്, ഖൈറുദ്ധീൻ കെ.വി , ലഥീഫ് സി.കെ, നൗഷാദ്.പി അബ്ദുറഹ്‌മാൻ കെഎന്നിവർ നേതൃത്വം നൽകി.

Previous Post Next Post