നേപ്പാൾ കലാപത്തിനിടെ ജയിൽ ചാടിയ 5 പേരെ പിടികൂടി ; ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം, പിടിയിലായത് യുപി അതിർത്തിയിൽ നിന്ന്
കാഠ്മണ്ഡു :- നേപ്പാളിൽ സാമൂഹ്യമാധ്യമ നിരോധനത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട ജെൻ സി പ്രക്ഷോഭത്തിനിടെ ജയിൽ ചാടിയ അഞ്ച് പേരെ പിടികൂടി എസ് എസ് ബി. ഇന്ത്യയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവരെ പിടിയിലായത്. ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗർ അതിർത്തിയിലൂടെ ഇന്ത്യയിലെ കടക്കാൻ ആയിരുന്നു ജയിൽ ചാടിയവരുടെ ശ്രമം.