ആലപ്പുഴ :- സിപിഐ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് അത്ലറ്റുകൾ എത്തിച്ച ദീപശിഖ സമ്മേളന വേദിയായ കാനം രാജേന്ദ്രൻ നഗറിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഏറ്റുവാങ്ങി. തുടർന്ന് സംസ്ഥാന എക്സ്‌സിക്യൂട്ടീവ് അംഗം കെ.ആർ ചന്ദ്രമോഹൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്‌തു.
43 വർഷത്തിനുശേഷമാണ് ആലപ്പുഴ സിപിഐയുടെ സംസ്ഥാന സമ്മേളനത്തിന് വേദിയാവുന്നത്. സമ്മേളന നഗറിൽ സ്ഥാപിക്കുന്ന ദീപശിഖ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ചൊവ്വാഴ്ച വൈകിട്ടാണ് വലിയ ചുടുകാട്ടിൽ എത്തിച്ചത്.