കേരളത്തിൽ നിന്നുള്ള അടുത്ത ഹജ്ജ് യാത്ര മേയ് 5 മുതൽ


കരിപ്പൂർ :- അടുത്ത ഹജ് തീർഥാടനത്തിനു രാജ്യത്തു നിന്നു സൗദിയിലേക്കുള്ള ഹജ് വിമാനയാത്ര ഏപ്രിൽ 18 മുതൽ. രണ്ടു ഘട്ടങ്ങളായാണ് യാത്ര. കേരളത്തിൽ നിന്നുള്ള 3 വിമാനത്താവളങ്ങളിലെയും യാത്ര രണ്ടാംഘട്ടത്തിലാണ്. ഏപ്രിൽ 18 മുതൽ മേയ് 4 വരെയാണ് ആദ്യ സംഘത്തിന്റെ യാത്ര. ഇവർ മദീനയിലെത്തി ജിദ്ദയിൽ നിന്നാണ് മടങ്ങുക. മടക്കയാത്ര ജൂൺ 2 മുതൽ 19 വരെ.

കേരളം ഉൾപ്പെടുന്ന സംസ്ഥാനങ്ങളുടെ യാത്ര മേയ് 5 മുതൽ 19 വരെയാണ്. ഇവർ ജിദ്ദയിലെത്തി മദീനയിൽ നിന്നു മടങ്ങും. ജൂൺ 11 മുതൽ 30 വരെയാണു മടക്കം തീരുമാനിച്ചിട്ടുള്ളത്. വിമാനക്കമ്പനികൾ യാത്രാ ഷെഡ്യൂൾ തീരുമാനിക്കുമ്പോൾ തീയതികളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാം. രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന ഷോർട് (ഹ്രസ്വകാല) ഹജ് പാക്കേജിലെ യാത്ര മേയ് 17 മുതൽ 20 വരെ. ജിദ്ദയിലെത്തി, മദീനയിൽ നിന്ന് ജൂൺ 5നും എട്ടിനും ഇടയിൽ മടങ്ങാനാണു തീരുമാനം. 20 ദിവസത്തെ പാക്കേജ് ആദ്യമായാണ് രാജ്യത്ത് നടപ്പാക്കാനൊരുങ്ങുന്നത്.

Previous Post Next Post