സ്കൂൾ സ്കോളർഷിപ്പുകൾക്ക് ഇനി ഒറ്റപരീക്ഷയാകും


തിരുവനന്തപുരം :- സ്കൂൾ വിദ്യാർഥികളുടെ പഠനമികവിനുള്ള സ്കോളർഷിപ്പ് പരീക്ഷകളെല്ലാം ചേർത്ത് ഒറ്റപ്പരീക്ഷയാക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ്. പരീക്ഷാപരിഷ്കാരത്തിനുള്ള ശുപാർശ എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന് ഉടനെ കൈമാറും.

നാല്, ഏഴ് ക്ലാസ് വിദ്യാർഥികൾക്കായി നടത്തുന്ന എൽഎസ്എസ്, യുഎസ്എസ് സ്ലോളർഷിപ്പ് പരീക്ഷകളുടെ ചോദ്യാവലിയോ രീതികളോ രണ്ടര പതിറ്റാണ്ടായി പരിഷ്കരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് ആലോചിക്കാൻ ചേർന്ന ഉന്നതതലയോഗത്തിലാണ് യുഎസ്എസ് പ്ലോളർഷിപ്പിനൊപ്പം മറ്റുപരീക്ഷകളും ചേർത്ത് ഒറ്റപ്പരീക്ഷ നടത്താൻ ചർച്ചയുണ്ടായത്. കഴിഞ്ഞവർഷം ഒരുലക്ഷം കുട്ടികൾ യുഎസ്എസ് എഴുതിയിരുന്നു. ഇതിൽ 41 ശതമാനം പേർ വിജയിച്ചു. യുഎസ്എസ് ലഭിച്ചവർക്ക് ഹൈസ്കൂൾ ക്ലാസുകളിൽ പ്രതിവർഷം 1500 രൂപയാണ് സ്ലോളർഷിപ്പ്. ഇത് കൃത്യമായി വിതരണം ചെയ്യാറില്ല.

ഇതിനുപുറമേ, സാമൂഹികശാസ്ത്രം വിഷയമാക്കി സ്റ്റെപ്സ് (സ്റ്റുഡന്റ്റ് ടാലൻ്റ് എൻറിച്ച്മെന്റ് പ്രോഗ്രാം ഇൻ സോഷ്യൽ സയൻസ്), ഗണിതമികവിനായി നുമാറ്റ്സ് (നർച്ചറിങ് മാത്തമാറ്റിക്കൽ ടാലന്റ്സ് ഇൻ സ്കൂൾസ്) എന്നീ പരീക്ഷകൾ ആറാം ക്ലാസ് വിദ്യാർഥികൾക്കായി എസ്‌സിഇആർടി നടത്തുന്നുണ്ട്. ഒറ്റപ്പരീക്ഷയിലൂടെ യുഎസ്എസ്, സ്റ്റെപ്സ്‌സ്, നുമാറ്റ്സ് പ്ലോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർഥികളെ കണ്ടെത്തുന്ന തരത്തിലുള്ള പരിഷ്കാരമാണ് പരിഗണനയിൽ.

Previous Post Next Post